ഡാന്‍സില്‍ ഹൃതിക് റോഷനാകാന്‍ പോകുന്നില്ല: ദുല്‍ക്കര്‍


Posted by-Kalki Teamജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ നോക്കി നോക്കി നോക്കി നിന്നു എന്ന ഗാനരംഗത്തിലെ ദുല്‍ക്കറിന്റെ ഡാന്‍സ് ആരാധകര്‍ക്കിടയില്‍ തംരഗമാകുകയാണ്. ഇതിനിടെ ഡാന്‍സ് വിശേഷങ്ങളുമായി ദുല്‍ക്കര്‍ സല്‍മാന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി.

ഡാന്‍സിന്റെ പേരില്‍ കുട്ടിക്കാലത്തേ ഒരുപാട് കളിയാക്കല്‍ കേട്ടിട്ടുണ്ട്. ബോക്സിങ് ചെയ്യുന്ന പോലെയാണ് ഡാന്‍സ് ചെയ്യുന്നതെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്.

ദുല്‍ക്കര്‍ പറയുന്നു. എന്നാല്‍ അതൊന്നും തന്നെ ബാധിക്കില്ലെന്നാണ് ദുല്‍ക്കറിന്റെ വര്‍ത്തമാനത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. ഡാന്‍സ് കളിച്ച്‌ ഹൃതിക് റോഷനാകാന്‍ പോകുന്നില്ല, പേടിച്ചൊരിക്കലും ഡാന്‍സ് ചെയ്യുമില്ല എന്നാണ് ദുല്‍ക്കറിന്റെ നിലപാട്.

കുട്ടിക്കാലത്തെ ചെന്നൈ ജീവിതവും അവിടത്തെ കുട്ടികളുടെ ഡാന്‍സ് സ്റ്റൈലും കണ്ട് അന്തിച്ചുപോയിട്ടുണ്ട്. അന്നൊക്കെ ഇംഗ്ലിഷ് പാട്ടുകള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുമായിരുന്നു. അവിടത്തെ കുട്ടികളൊക്കെ മ്യൂസിക് ബാന്‍ഡുകളുടെ ഫാന്‍സുകളായിരുന്നു.

തനിക്കാണെങ്കില്‍ പാട്ടുകാരുെട പേരോ ആല്‍ബത്തിന്റെ പേരോ ഒന്നും ഓര്‍മയുണ്ടാകില്ല. പാട്ടു മാത്രം അറിയാം. അതും വരികള്‍ ഒന്നും നന്നായി അറിയുകയുമില്ല. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ആ പാട്ടുകള്‍ കേട്ടപ്പോള്‍, ഓ ഇതാണല്ലോ ലിറിക്സ് എന്ന് ഓര്‍ത്ത് ചിരിച്ചുപോയിട്ടുണ്ട്. ദുല്‍ക്കര്‍ പറയുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷത്തിലെ ദുല്‍ക്കര്‍ സല്‍മാന്‍ കഥാപാത്ര പ്രേക്ഷകര്‍ക്കു പ്രിയപ്പെട്ടതായി. വിദ്യാസാഗറാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. റഫീഖ് അഹമ്മദിന്റേതാണു വരികള്‍. നോക്കി നോക്കി എന്ന പാട്ടു പാടിയത് മെറിന്‍ ഗ്രിഗറിയും അഭയ് ജോധ്പുര്‍ക്കറും ചേര്‍ന്നാണ്.


Post Comment

Post Comment