ദേഷ്യത്തെ നിയന്ത്രിക്കണോ, ധ്യാനം ശീലമാക്കാം


Posted by-Kalki Teamനമ്മളില്‍ ചിലരുടെ ഏറ്റവും വലിയ പ്രശ്നമാണ് പെട്ടെന്നു വരുന്ന ദേഷ്യവും വിഷമവും ഒക്കെ. ദേഷ്യവും വിഷമവും ഒക്കെ ഉടന്‍ നിയന്ത്രിക്കാന്‍ കഴിയാത്തതാണ് പലരുടെയും പ്രശ്നം.

ഇതു നമ്മുടെ നിത്യജീവിതത്തിന്റെ താളംതെറ്റിക്കുക മാത്രമല്ല വ്യക്തിബന്ധങ്ങളെയും ബാധിക്കും. ഇവര്‍ക്ക് ആശ്വാസമാണ് അമേരിക്കയിലെ മിഷിഗണ്‍ സംസ്ഥാനസര്‍വകലാശാലയുടെ പുതിയ പഠനം.

പഠനത്തില്‍ പങ്കെടുത്തവരുടെ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനരീതിയില്‍ തന്നെ മാറ്റം വരുത്താന്‍ ധ്യാനത്തിനു കഴിഞ്ഞതായി ഗവേഷകര്‍ നിരീക്ഷിച്ചു. വികാരങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കകേന്ദ്രങ്ങളില്‍ ശ്രദ്ധേയകരമായ മാറ്റങ്ങള്‍ ആണ് രേഖപ്പെടുത്തിയത്.

മൂന്നു മാറ്റങ്ങളാണ് പ്രധാനമായും ഗവേഷകര്‍ കണ്ടെത്തിയത്.

ഒന്ന് നിഷേധാത്മക വികാരങ്ങള്‍ വരുന്നതിന്റെ അളവ് കുറഞ്ഞു. രണ്ട് ദേഷ്യം, വിഷമം ഇവയൊക്കെ വന്നാലും വളരെ പെട്ടെന്ന് തന്നെ സാധാരണ മാനസികാവസ്ഥയില്‍ തിരിച്ചെത്താനുള്ള കഴിവു വര്‍ധിച്ചു. ഒപ്പം സ്വന്തം വികാരങ്ങളെ വിമര്‍ശനബുദ്ധിയോടെ കാണാനുള്ള കഴിവും കൂടി. ഇവയെല്ലാമാണ് മെച്ചപ്പെട്ട വികാരനിയന്ത്രണത്തിനു സഹായിക്കുന്നത്.

ധ്യാനത്തിനു ശേഷം വൈകാരികപ്രതികരണങ്ങളില്‍ പക്വത കൂടിയതായി പഠനത്തില്‍ പങ്കെടുത്തവരും അഭിപ്രായപെട്ടു. മാറ്റങ്ങള്‍ക്കു ദിവസേന ഇരുപതുമിനിട്ട് ധ്യാനം ശീലമാക്കിയാല്‍ മതിയെന്ന് മുഖ്യഗവേഷകന്‍ ജൈസണ്‍ മോസര്‍ പറയുന്നു.Post Comment

Post Comment