മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രഷാണ്! മുരളി ഗോപി പറയുന്നതിങ്ങനെ


Posted by-Kalki Teamമോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറാണ് ഇപ്പോള്‍ സിനിമാ ലോകം ചര്‍ച്ച ചെയ്യുന്നത്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ നടക്കാതെ പോയ സ്വപ്നം പൃഥ്വിരാജ് സാക്ഷാത്കരിക്കുന്നു എന്ന വിശേഷണത്തോടെയാണ് ലൂസിഫര്‍ എന്ന ചിത്രത്തെ കുറിച്ച്‌ വാര്‍ത്തകള്‍ പുറത്ത് വന്നത്.

എന്നാല്‍ പൃഥ്വിരാജ് സംവിധാനം ചെയ്യാന്‍ പോകുന്ന ലൂസിഫര്‍ ഒരു പുതിയ പ്രോജക്ടാണെന്ന തിരക്കഥകൃത്ത് മുരളിഗോപി പറയുന്നു. ലൂസിഫര്‍ എന്ന പേര് നല്‍കിയെന്ന് മാത്രം. പക്ഷേ രാജേഷ് പിള്ളയുടെ പ്രോജക്ടിന്റെ തീമും ഈ ചിത്രത്തിന്റെ തീമും ഒന്നാണെന്നും മുരളിഗോപി പറഞ്ഞു. സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി പറഞ്ഞത്.


Post Comment

Post Comment