ദിലീപിന്റെ നായികയായി രജിഷ വിജയന്‍ :


Posted by-Kalki Teamദിലീപിന്റെ നായികയായി രജിഷ വിജയന്‍. ഡോ. ലവ് എന്ന ചിത്രത്തിന് ശേഷം കെ ബിജു സംവിധാനം ചെയ്യുന്ന ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിലൂടെയാണ് രജിഷ ദിലീപിന്റെ നായികയായി എത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് രജിഷ വിജയന്‍. എലിസബത്ത് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ചത്.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. തൃശൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. അതേസമയം ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രം സെപ്തംബര്‍ പത്തിന് തിയേറ്ററുകളില്‍ എത്തും.


Post Comment

Post Comment