കടുവയുമായി ബിജു മേനോന്റെ മാസ് എന്‍ട്രി || Video


Posted by-Kalki Teamനമ്മുടെ നാട്ടില്‍ നായകളെ കഴുത്തില്‍ ചങ്ങലയിട്ട് കൊണ്ട് നടക്കും പോലെയാണ് ബിജു മേനോന്‍ കടുവയുമായി നടന്നു നീങ്ങുന്നത്

ബിജു മേനോനെ നായകനാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മരുഭൂമിയിലെ ആന.

ചിത്രം റിലീസ് ചെയ്തിട്ട് ഒരാഴ്ച പിന്നിടുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വയറലാകുന്നത് ചിത്രത്തിലെ ബിജു മേനോന്റെ മാസ് എന്‍ട്രി സീനാണ്. ചിത്രത്തില്‍ ഒരു അറബി മലയാളിയുടെ വേഷമാണ് ബിജുമേനോന്‍ ചെയ്യുന്നത്.

അറബി വേഷത്തില്‍ കാറിലെത്തുന്ന ബിജു മേനോന്‍ കാറില്‍ നിന്നും ഇറങ്ങി കാറിന്റെ പിന്‍വശത്തെ ഡോര്‍ തുറക്കുകയും കാറിന്റെ പിന്‍സീറ്റില്‍ നിന്നും ഒരു കടുവയുമായി നടന്നു പോകുകയും ചെയ്യുന്നതാണ് സീനാണിപ്പോള്‍ വയറലാകുന്നത്.

നമ്മുടെ നാട്ടില്‍ നായകളെ കഴുത്തില്‍ ചങ്ങലയിട്ട് കൊണ്ട് നടക്കും പോലെയാണ് ബിജു മേനോന്‍ കടുവയുമായി നടന്നു നീങ്ങുന്നത്. കടുവയുമായി നടന്നു നീങ്ങിയ ശേഷം അതിന്റെ പുറത്ത് തടവുന്ന രംഗവുമുണ്ട്. വീഡിയോ കാണാം....


Post Comment

Post Comment