ജയറാം തന്നെ കുറിച്ച്‌ പറഞ്ഞത് നുണയാണെന്ന് ആശ ശരത്ത് :


Posted by-Kalki Teamആഗ്രഹങ്ങളെല്ലാം കീഴടക്കി പറക്കുകയാണ് ആശ ശരത്ത്. ഭാഗ്മതി എന്ന ആദ്യ തെലുങ്ക് ചിത്രത്തിലാണ് ഇപ്പോള്‍ നടി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന റോളില്‍ നടന്‍ ജയറാമും എത്തുന്നുണ്ട്. ജയറാമിന്റെയും ആദ്യ തെലുങ്ക് ചിത്രമാണ് ഭാഗ്മതി. പെരുമ്ബാവൂരുകാരായ ആശ ശരത്തിനും ജയറാമിനും ഒരുമിച്ചൊരു ചിത്രം ചെയ്യാന്‍ വേണ്ടി അങ്ങ് തെലുങ്ക് സിനിമാ ലോകത്തേക്ക് പോകേണ്ടി വന്നു എന്നതാണ് ഏറെ രസം.

സിനിമയില്‍ വരുന്നതിന് മുമ്ബേ ആശ ശരത്തിന് ജയറാമിനെ അറിയാമായിരുന്നു.

ജയറാമിന് ആശയെയും. അടുത്തിടെ ഒരു പരിപാടിയില്‍ സംസാരിക്കവെ, ആശ കോളേജില്‍ പോകുമ്ബോള്‍ സൈക്കിളില്‍ കറങ്ങലായിരുന്നു തന്റെ പ്രധാന പണി എന്ന് ജയറാം പറഞ്ഞിരുന്നു. എന്നാല്‍ അത് നുണയാണെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആശ ശരത്ത് വ്യക്തമാക്കി.

അതൊരു തമാശ

അത് ജയറാമേട്ടന്‍ വെറുതേ ഒരു തമാശയ്ക്ക് പറഞ്ഞതാണ്. അങ്ങനെ ഒരു കാര്യമേ നടന്നിട്ടില്ല എന്ന് ആശ വ്യക്തമാക്കി

വലിയ നടനാണ് :

ഞാന്‍ സ്കൂളില്‍ പഠിക്കുമ്ബോഴേ ജയറാമേട്ടന്‍ സിനിമയില്‍ നായകനായി. പിന്നെ എങ്ങനെയാ കോളേജ് കാലത്ത് എന്റെ പിറകെ സൈക്കിളില്‍ വരുന്നത്. ഞാന്‍ പീഡിഗ്രിക്ക് പഠിക്കുമ്ബോള്‍ കോളേജ് ഡേ ഉദ്ഘാടനത്തിന് ജയറാമേട്ടനെ വിളിച്ചു കൊണ്ടു പോയിട്ടുണ്ട്. അന്നേ അദ്ദേഹം വലിയ നടനായിരുന്നു.

ജയറാമേട്ടന്‍ വിളിച്ചത് :

കമലദളത്തില്‍ ഒരു റോളുണ്ട് പോയി അഭിനയിക്കൂ എന്ന് പറഞ്ഞ് ജയറാമേട്ടന്‍ എന്നെ വിളിച്ചിരുന്നു. അന്ന് അതിന് കഴിഞ്ഞില്ല. പിന്നീട് കാബൂളിവാലയിലെയും, വിവാഹ ശേഷം ഭൂതക്കണ്ണാടിയിലെയും വേഷങ്ങള്‍ക്കായി വിളിച്ചിരുന്നു. അതൊന്നും നടന്നില്ല

അനുഭവം ;

ഞാന്‍ വീണ്ടും ഐപിഎസ് വേഷമിടുന്ന ചിത്രമാണ് ഭാഗ്മതി. എന്റെ ഓപ്പോസിറ്റ് വേഷത്തിലാണ് ജയറാമേട്ടന്‍ എത്തുന്നത്. രണ്ട് പേര്‍ക്കും തെലുങ്ക് അറിയാത്തത് കൊണ്ട് പ്രശ്നമില്ല. ഞാന്‍ തമാശയില്‍ പറയും, പണ്ട് സ്കൂളില്‍ പഠക്കാത്തതിന്റെ ഫലമാണ് ഇന്നിങ്ങനെ ഡയലോഗ് കാണാപ്പാഠം പഠിച്ച്‌ വീട്ടുന്നത് എന്ന്- ആശ ശരത്ത്Post Comment

Post Comment