കൊച്ചൗവ്വ പൗലോ അയ്യപ്പാ കൊയ്ലോ, കുഞ്ചാക്കോ ബോബനൊപ്പമുള്ള കുട്ടിതാരത്തെ മനസിലായോ?


Posted by-Kalki Teamകുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊച്ചൗവ്വ പൗലോ അയ്യപ്പാ കൊയ്ലോ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും സുധീഷിന്റെ മകന്‍ രുദ്രാക്ഷുമാണ് പോസ്റ്ററില്‍.

ഫാമിലി എന്റര്‍ടെയ്നറാണ് ചിത്രം. ഉദയ പിക്ച്ചേഴ്സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചൗവ്വ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. അയ്യപ്പദാസ് എന്ന കഥാപാത്രത്തെ രുദ്രാക്ഷും അവതരിപ്പിക്കും.

സിദ്ധാര്‍ത്ഥ് ശിവ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷാന്‍ റഹ്മാനും സൂരജ് എസ് കുറുപ്പും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുക. നീല്‍ ഡി കുഞ്ഞാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ഷാജാഹാനും പരീക്കുട്ടിയുമാണ് കുഞ്ചാക്കോ ബോബന്‍ ഒടുവിലായി അഭിനയിച്ച ചിത്രം. ജയസൂര്യയും അമല പോളുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. റംസാന് തിയേറ്ററുകളില്‍ എത്തിയ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.Post Comment

Post Comment