വിരലുകളിലെ കറുപ്പകറ്റാന്‍ എളുപ്പമാര്‍ഗ്ഗം :


Posted by-Kalki Teamസൗന്ദര്യം എന്ന് പറയുമ്ബോള്‍ അടി മുതല്‍ മുടി വരെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. മുഖത്ത് നിറമുണ്ടെങ്കില്‍ എല്ലാം തികഞ്ഞു എന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചെറിയ ചെറിയ സൗന്ദര്യ തെറ്റുകള്‍ പോലും പലപ്പോഴും വലുതായി നമ്മുടെ സൗന്ദര്യത്തെ താറുമാറാക്കും. കൈകാലുകളിലെ കറുപ്പിനുള്ള പരിഹാരം നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ കൈ വിരലുകളിലെ കറുപ്പ് ഉണ്ടാക്കുന്ന പ്രശ്നവും ഇത്തരത്തില്‍ വളരെ വലുതാണ്.

കൈവിരലിലെ ജോയിന്റിലാണ് ഇത്തരത്തില്‍ സാധാരണയായി കറുപ്പ് കാണുന്നത്. കൈപ്പത്തി പുറത്ത് കാണിയ്ക്കുമ്ബോള്‍ ഇത്തരത്തിലുള്ള കറുപ്പും എടുത്ത് കാണിയ്ക്കും എന്നതാണ് കാര്യം. അതുകൊണ്ട് തന്നെ ഇതിനെ ഒഴിവാക്കാന്‍ എന്തൊക്കെ പൊടിക്കൈകളാണ് ഉള്ളതെന്ന് നോക്കാം.

നാരങ്ങയും പഞ്ചസാരയും

നാരങ്ങയും പഞ്ചസാരയും മിക്സ് ചെയ്ത സ്ക്രബ്ബ് ഉപയോഗിക്കുന്നത് കൈവിരലുകളിലെ കറുപ്പിന് പരിഹാരമാണ്. ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ അല്‍പം നാരങ്ങാ നീരും പഞ്ചസാരയും ചേര്‍ത്ത് മിക്സ് ചെയയ്ുക. ഇത് കൈയ്യിലെ വിരലുകളില്‍ മസ്സാജ് ചെയ്യുക. 10 മിനിട്ട് ഇത്തരത്തില്‍ ചെയ്ത് കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകുക.

പഞ്ചസാരയും ഒലീവ് ഓയിലും

പഞ്ചസാരയും ഒലീവ് ഓയിലും ഇത്തരത്തില്‍ കൈവിരലിലെ കറുപ്പകറ്റുന്ന ഒന്നാണ്. പഞ്ചസാര ഒലീവ് ഓയിലില്‍ മിക്സ് ചെയ്ത് കൈവിരലിലും നഖത്തിലും തേച്ച പിടിപ്പിക്കു. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യുക.

വെളിച്ചെണ്ണയെന്ന മോയ്സ്ചുറൈസര്‍

വെളിച്ചെണ്ണ കൊണ്ട് മോയ്സ്ചുറൈസ് ചെയ്യുകയാണ് മറ്റൊന്ന്. വിരലില്‍ കറുത്ത പാടുള്ള സ്ഥലങ്ങളില്‍ വെളിച്ചെണ്ണ കൊണ്ട് മോയ്സ്ചുറൈസ് ചെയ്യാം.

പാല്‍പ്പാടയും മഞ്ഞള്‍പ്പൊടിയും

പാല്‍പ്പാടയും മഞ്ഞള്‍പ്പൊടിയും മറ്റൊരു സൗന്ദര്യസംരക്ഷണ കൂട്ടാണ്. അതിനോടൊപ്പം അല്‍പം ബദാം ഓയില്‍ കൂടി ചേര്‍ത്താല്‍ ഗുണം ഇരട്ടിയാവും.


Post Comment

Post Comment