സൂക്ഷിക്കണം എന്ന് നിവിന്‍ പോളിയോട് വിക്രം; എന്തിന്?


Posted by-Kalki Teamതെലുങ്കിലെയും തമിഴിലെയും മലയാളത്തിലെയും കന്നടയിലെയുമൊക്കെ യുവതാരങ്ങളും സൂപ്പര്‍തരാങ്ങളുമെല്ലാം ഒത്തുകൂടിയ വേദിയായിരുന്നു 63 ാം ഫിലിം ഫെയര്‍ പുരസ്കാര രാവ്. ഹൈദരാബാദില്‍ വച്ചു നടന്ന ചടങ്ങില്‍ മലയാളത്തില്‍ നിന്നും നിവിന്‍ പോളി മമ്മൂട്ടി, ജയസൂര്യ, തുടങ്ങിയ താരങ്ങള്‍ പങ്കെടുത്തു.

എല്ലാവരും വന്നു നിവിന്‍ പോളിയെ കെട്ടിപിടിച്ചു, മമ്മൂട്ടിയെ പലരും കണ്ടഭാവം നടിച്ചില്ല!!

ചടങ്ങില്‍ വച്ച്‌ നിവിന്‍ പോളിയെ കണ്ടപ്പോള്‍ ചിയാന്‍ വിക്രം ഒരു ഉപദേശം നല്‍കി.

നിവിനെ കണ്ടപ്പോള്‍ വിക്രം ചോദിച്ചു, താങ്കളുടെ പുതിയൊരു തമിഴ് ചിത്രം റിലീസാകുന്നുണ്ട് അല്ലേ, ഞാന്‍ ട്രെയിലര്‍ കണ്ടു എന്ന്. നിവിന് ഒന്നും പിടികിട്ടിയില്ല.

ഇല്ലല്ലോ, ഞാന്‍ അടുത്തായി ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതേയുള്ളൂ എന്ന് നിവിന്‍ പറഞ്ഞു.

നവാഗതനായ ഗൗതം രാമചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. എന്നാല്‍ താങ്കളുടെ പുതിയ ചിത്രത്തിന്റെ എന്ന പേരില്‍ ഒരു ട്രെയിലര്‍ പ്രചരിയ്ക്കുന്നുണ്ടെന്നും സൂക്ഷിക്കണം എന്നും വിക്രം നിവിനോട് പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ കരിയറിനെ ബാധിച്ചേക്കാം എന്ന ഒരു മുന്നറിയിപ്പും നല്‍കി.

എന്നാല്‍ വിക്രം കണ്ട ട്രെയിലര്‍ സത്യം തന്നെയാണ്. നിവിന്‍ അത് ഓര്‍ത്തില്ല എന്ന് മാത്രം. അവിയല്‍ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയിലറാണ് വിക്രം കണ്ടത്. അതില്‍ അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത എലി എന്ന ഹ്രസ്വ ചിത്രത്തില്‍ നിവിന്‍ അഭിനയിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് ചിത്രീകരിച്ച സിനിമയുടെ കാര്യം നിവിന്‍ ഓര്‍ത്തില്ല എന്നതാണ് സത്യം.Post Comment

Post Comment