വിവാഹം മുടങ്ങുന്നതിനെ കുറിച്ച്‌ ലക്ഷ്മി ഗോപാലസ്വാമി :


Posted by-Kalki Teamവിവാഹം കഴിക്കണമെന്നുണ്ട്. പക്ഷേ നടക്കുന്നില്ലെന്നു മാത്രം. ചെറിയ ചെറിയ കാര്യങ്ങളില്‍ വിവാഹം മുടങ്ങിക്കൊണ്ടേയിരിക്കുന്നു. എന്റെ സന്തോഷത്തിലും ദുഃഖത്തിലും ഒരേപോലെ കൂടെ നില്‍ക്കുന്ന ആളായിരിക്കണം എന്റെ ഭര്‍ത്താവ്. പെര്‍ഫെക്ടായ വ്യക്തിയായിരിക്കണം. കലയെ അറിയുന്ന കലാകാരിയെന്ന നിലയില്‍ എന്നെ മനസിലാക്കുന്ന ഒരാള്‍ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്.

എല്ലാം ശരിയായി. വരുമ്ബോള്‍ നിസാര കാര്യത്തിന്റെ പേരില്‍ ബന്ധം മുടങ്ങാറുണ്ട്. ലക്ഷമി മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ചിലരോട് പ്രണയം തോന്നിയിട്ടുണ്ട്. പക്ഷേ പരിചയവും സൗഹൃദവും പ്രണയത്തില്‍ നിന്നും വഴിമാറാറുണ്ട്. മിക്സഡ് സ്കൂളിലാണ് ഞാന്‍ പഠിച്ചത്.

ഗേള്‍സ് സ്കൂളില്‍ പഠിച്ചിരുന്നെങ്കില്‍ ആരെയെങ്കിലും പ്രണയിച്ച്‌ എപ്പോഴോ കല്യാണം കഴിച്ച്‌ കുടുംബമായി ജീവിക്കുന്നുണ്ടായിരിക്കും. പിന്നെ വിവാഹമെന്നത് ജീവിതം മുഴുവന്‍ മുന്നോട്ട് കൊണ്ടുപോകേണ്ടതാണ്. സമയമാകുമ്ബോള്‍ നടക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.


Post Comment

Post Comment