പൃഥ്വിയ്ക്ക് രണ്ട് തവണ ശ്രീലങ്കയിലേക്ക് പോകേണ്ടി വരും!!


Posted by-Kalki Teamജയിംസ് ആന്റ് ആലീസിന് ശേഷം പൃഥ്വിരാജ് പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. ഹൊറര്‍ ത്രില്ലര്‍ ചിത്രമായ എസ്രയിലാണ് അടുത്തതായി അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ശ്രീലങ്കിയില്‍ വച്ച്‌ നടക്കും. പ്രിയദര്‍ശനൊപ്പമുള്ള പൃഥ്വിരാജിന്റെ പുതിയ പ്രോജക്ടിന്റെ ചിത്രീകരണവും ശ്രീലങ്കയില്‍ വച്ചാണത്രേ.

ഇനിയുള്ള രണ്ട് ചിത്രങ്ങളുടെ ഷൂട്ടിങിന് വേണ്ടിയും പൃഥ്വി ശ്രീലങ്കിയിലേക്ക് പോകും. നവാഗനായ ജയകൃഷ്ണന്‍ ഒരുക്കുന്ന എസ്രയുടെ ഷൂട്ടിങാണ് ആദ്യം നടക്കും. പിന്നീടാണ് പ്രിയദര്‍ശനൊപ്പമുള്ള ചിത്രത്തിലേക്ക് കടക്കുക.

എസ്ര

നവാഗതനായ ജയകൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് എസ്ര. ജൂത മത പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ജൂത മത ഭാഷയില്‍ എസ്ര എന്നാല്‍ രക്ഷിക്കൂ എന്ന അര്‍ത്ഥം വരും.

ടൊവിനോ തോമസും

പൃഥ്വരാജിനൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എസ്ര എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുക.

ഒപ്പത്തിനൊപ്പം പ്രിയദര്‍ശന്‍

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഒപ്പം ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ പ്രിയദര്‍ശന്‍.

ചിത്രീകരണം

ശ്രീലങ്കയില്‍ വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക.Post Comment

Post Comment