ചാര്‍ലിയെയും കലിയെയും കടക്കുമോ, കമ്മട്ടിപ്പാടം രണ്ട് ദിവസത്തെ ബോക്സോഫീസ് കലക്ഷന്‍


Posted by-Kalki Teamദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രം വിജയരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ചൊരു ഗ്യാങ്സ്റ്റര്‍ ചിത്രം, അസാധാരണമൊട്ടും ഇല്ലാതെ ചിത്രീകരിച്ചിരിയ്ക്കുന്ന എന്ന അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്നത്.

ചിത്രത്തിന്റെ ബോക്സോഫീസ് കലക്ഷന്‍ റിപ്പോര്‍ട്ടും നല്‍കുന്നത് നല്ല സൂചനയാണ്. കേരളത്തില്‍ മാത്രം 118 തിയേറ്ററുകളില്‍ പ്രദര്‍ശനം ചെയ്ത ചിത്രത്തിന്റെ ആദ്യ രണ്ട് ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ട് വന്നു. നോക്കാം

1.25 കോടി രൂപയാണ് കമ്മട്ടിപ്പാടം ആദ്യ ദിവസം തിയേറ്ററില്‍ നിന്നും നേടിയത്. രണ്ടാം ദിവസം പൂര്‍ത്തിയാക്കിയത് കേരളത്തില്‍ നിന്ന് മാത്രം 2.4 കോടി രൂപ നേടിക്കൊണ്ടാണ്.

ദുല്‍ഖറിന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ കമ്മാട്ടിപ്പാടത്തിന്റെ തുടക്കം അവിടെ വരെ എത്തിയിട്ടില്ല. കലി, ചാര്‍ലി എന്നീ ചിത്രങ്ങള്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.

അന്നയും റസൂലും എന്ന ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിന് ബോക്സോഫീസില്‍ വലിയ നേട്ടം കൊയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കമ്മട്ടിപ്പാടം അതിനെ മറികടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വേനല്‍ ചൂടിനിടയില്‍ കേരളത്തിന് കിട്ടുന്ന മഴ സിനിമയെ ബാധിയ്ക്കുമോ എന്ന സന്ദേഹമുണ്ട്. കൂടാതെ എ സര്‍ട്ടിഫിക്കറ്റ് എന്ന പേര് കുടുംബ പ്രേക്ഷകരെയും ഒന്ന് ചിന്തിപ്പിയ്ക്കുന്നു എന്നാണ് അറിയുന്നത്.Post Comment

Post Comment