അത് എന്റേതല്ലെന്ന് നസ്രിയ. പിന്നെ ആരുടേതാണ്..?


Posted by-Kalki Teamഫെയ്സബുക്കിലെ നസ്രിയ ഫഹദ് എന്ന പേജ് തന്റേതല്ലെന്ന് നടി നസ്രിയ. നസ്റിയ നസീം എന്ന താരത്തിന്റെ ഔദ്യോഗിക പേജിലാണ് നസ്റിയ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒന്നരലക്ഷത്തോളം ലൈക്കുകളാണ് ഈ വ്യാജ പേജിനുള്ളത്. നസ്റിയ തന്റെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം വ്യാജ പേജിലും അപ്ലോഡ് ചെയ്യപ്പെടുന്നുണ്ട്. ഔദ്യോഗിക പേജ് കൂടാതെ നസ്റിയ എന്ന പേരില്‍ തന്നെ പത്തോളം വ്യാജ പേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ വ്യാജ പേജുകള്‍ക്കെല്ലാം അരലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ ലൈക്കുകളുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും ഫെയ്സ്ബുക്കില്‍ ഏറ്റവും പോപ്പുലറായ താരമാണ് നസ്റിയ.


Post Comment

Post Comment