ഞങ്ങളെ സഹായിക്കാന്‍ ആരുമില്ല, ഊമ കത്തുകള്‍ വരാറുണ്ട്, മണിയുടെ കുടുംബത്തിന് ഭീഷണി; സഹോദരന്‍


Posted by-Kalki Teamതെരഞ്ഞെടുപ്പായതോടെ മണിയുടെ മരണവുമായി കേസ് അന്വേഷണവും മന്ദഗതിയിലാകുന്നു. മണി കള്ള് കുടിച്ച്‌ മരിച്ചതല്ലെ ഇനി കേസുമായി മുന്നോട്ട് പോകേണ്ട ആവശ്യമുണ്ടോ എന്ന് പോലീസുകാര്‍ വഴി പലരും പറയിപ്പിക്കാറുണ്ട്. അതില്‍ ഒരു ഭീഷണിയുടെ ഒരു സ്വരമുണ്ടെന്നും മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് രാമകൃഷ്ണന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.

കേസ് അന്വേഷണം എവിടെ വരെയായി എന്ന് അറിയില്ല. പോലീസുകാരോട് ചോദിക്കാനുള്ള അധികാരം ഞങ്ങള്‍ക്കില്ലെന്നും രാമകൃഷ്ണന്‍ പറയുന്നു. രാഷ്ട്രീയക്കാരും സിനിമാക്കാരും സഹായിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്നു വരെ ഒരു സഹായവും ഉണ്ടായിട്ടില്ലെന്നും രാമകൃഷ്ണന്‍ പറയുന്നു. ഭാര്യ നിമ്മിയും മക്കളും ഇപ്പോഴും തകര്‍ന്ന അവസ്ഥയിലാണ്. ഞങ്ങളെ സഹായിക്കാനൊ കൂടെ നില്‍ക്കാനൊ ആരുമില്ലെന്നും രാമകൃഷ്ണന്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

സുഹൃത്തുക്കള്‍ തന്നെയാണ് മണിയെ കൊലപ്പെടുത്തിയതെന്ന് രാമകൃഷ്ണന്‍ പറഞ്ഞു.

പാടിയ്ക്ക് അടുത്ത് കുറച്ച്‌ സ്ഥലം വാങ്ങാനുള്ള പദ്ധതിയുണ്ടായിരുന്നു. അതിനായി കടം കൊടുത്ത കാശ് തിരിച്ച്‌ ആവശ്യപ്പെട്ടപ്പോഴാണ് സുഹൃത്തുക്കള്‍ മണിയെ വകവരുത്തിയതെന്നും രാമകൃഷ്ണന്‍ പറയുന്നു.

കോടികള്‍ തിരികെ കിട്ടാനുണ്ടെന്ന് പറയുന്നു. ഇതിന്റെ പേരില്‍ ഊമ കത്തു പോലും വീട്ടില്‍ വരുന്നുണ്ട്. സാമ്ബത്തിക ഇടപ്പാടുകളൊന്നും മണി വീട്ടില്‍ സംസാരിച്ചിരുന്നില്ല.

മണി കള്ളുകുടിച്ച്‌ മരിച്ചതല്ലെ കേസ് അന്വേഷണം മുന്നോട്ടു കൊണ്ടു പോകണമെന്ന് പോലീസിനെ കൊണ്ട് പലരും ചോദിപ്പിക്കുന്നുണ്ടെന്നും രാമകൃഷ്ണന്‍ പറയുന്നു.Post Comment

Post Comment