പ്രണയ ലേഖനം മാത്രമല്ല, വേറയുമുണ്ടായിരുന്നു സര്‍പ്രൈസ്, ഫോട്ടോ പോലും എടുക്കാന്‍ കഴിഞ്ഞില്ലെന്ന് സരിത


Posted by-Kalki Teamപന്ത്രണ്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ ജയസൂര്യ ഭാര്യ സരിതയ്ക്ക് ഒരു പ്രണയ ലേഖനം എഴുതി. ആ പ്രണയ ലേഖനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പൂജ്യത്തെ സ്നേഹിച്ച പെണ്‍കുട്ടി എന്ന് തുടങ്ങുന്നതായിരുന്നു ആപ്രണയ ലേഖനം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ പ്രണയ ലേഖനം വൈറലായി.

രാവിലെ ക്ഷേത്രത്തില്‍ പോകാന്‍ ഒരുങ്ങുമ്ബോഴായിരുന്നു തിരക്ക് പിടിച്ച്‌ എന്തോ എഴുതുന്നത് കണ്ടത്. പിന്നീട് കൂട്ടുകാര്‍ വിളിച്ച്‌ കൊള്ളാം എന്നൊക്കെ പറയുമ്ബോഴായിരുന്നുവത്രേ സരിത ഇങ്ങനെ ഒരു പ്രണയ ലേഖനത്തിന്റെകാര്യം അറിയുന്നത്.

എന്നാല്‍ പ്രണയ ലേഖനം കൂടാതെ സരിതയ്ക്ക് മറ്റൊരു സര്‍പ്രൈസും ജയസൂര്യ നല്‍കിയിരുന്നു. ചെറായി ബീച്ചില്‍ വച്ചായിരുന്നു ഇത്തവണ ആനിവേഴ്സറി ആഘോഷിച്ചത്. രാത്രി പന്ത്രണ്ട് മണിക്ക് കേക്ക് മുറിച്ചു. എന്നിട്ട്കടലിലേക്ക് നോക്കുമ്ബോള്‍ കണ്ടത്. സരിത പറയുന്നു. അത്ഭുതപ്പെട്ടു പോയി.

കേക്ക് മുറിച്ച്‌ കഴിഞ്ഞപ്പോള്‍ ലൈറ്റ് അണച്ചു. കടലിലേക്ക് നോക്കുമ്ബോള്‍ വള്ളങ്ങളില്‍ ആനിവേഴ്സറി ആശംസകള്‍ തെളിഞ്ഞു വരുന്നു. വളരെ എക്സൈറ്റഡായിരുന്നു. ഒരു ഫോട്ടോ എടുക്കാന്‍ പോലും പറ്റിയിരുന്നില്ല. സരിത പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സരിത വിവാഹ വാര്‍ഷകത്തിന് ജയസൂര്യ ഒരുക്കിയ സര്‍പ്രൈസിനെ കുറിച്ച്‌ പറഞ്ഞത്.

പത്ത് ദിവസത്തെ ശ്രമമെങ്കിലും ഇതിന് പിന്നിലുണ്ടാകും. എന്നാല്‍ അതിന്റെ ഒരു സൂചന പോലും കിട്ടിയിരുന്നില്ല.

രസകരമായ എന്ത് കണ്ടാലും ഫോട്ടോ എടുക്കുന്ന മക്കള്‍ പോലും അത്ഭുതപ്പെട്ടു പോയി.

പൂജ്യത്തെ സ്നേഹിച്ച പെണ്‍കുട്ടി എന്ന ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് കൂട്ടുകാര്‍ വിളിച്ചു പറയുമ്ബോഴായിരുന്നു സരിത അറിയുന്നത്.Post Comment

Post Comment