സക്രീനിന് പുറത്തുള്ള മോഹന്‍ലാല്‍ എങ്ങനെയാണെന്ന് അറിയുമോ? അണിയറക്കാരെ പോലും ഞെട്ടിച്ചത്


Posted by-Kalki Teamസിനിമയില്‍ മോഹന്‍ലാല്‍ എതിരാളിയെ ഇടിച്ച്‌ മറിച്ചിടുന്ന രംഗങ്ങള്‍ കണ്ട് ആരാധകര്‍ ആവേശത്തിലാകാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ മോഹന്‍ലാല്‍ എങ്ങനെ എന്നറിയുമൊ? സിനിമാ രംഗത്തുള്ള പലരും മോഹന്‍ലാലിന്റെ പെരുമാറ്റത്തെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്.

എളിമയുള്ള മനുഷ്യന്‍. സിനിമാ ലൊക്കേഷനില്‍ ആയാല്‍ പോലും വേര്‍തിരിവില്ലാതെ സംസാരിക്കുന്ന നടന്‍.

സെറ്റില്‍ എന്ത് പ്രശ്നമുണ്ടായാലും അതില്‍ ഇടപ്പെട്ട് പ്രശ്നം കാണാനും മോഹന്‍ലാല്‍ മടി കാണിക്കാറില്ല. പറഞ്ഞിട്ട് കേട്ടില്ലെങ്കില്‍ സിനിമയിലെ പോലെ ഹീറോയായി മാറുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. അത്തരമൊരു സംഭവം ഒരു സിനിമയുടെ ലൊക്കേഷനില്‍ വച്ച്‌ ഉണ്ടായിട്ടുണ്ടത്രേ. വര്‍ക്കലയില്‍ വച്ച്‌ ഷൂട്ടിങ് നടക്കുമ്ബോഴായിരുന്നു മോഹന്‍ലാലിന്റെ രോക്ഷം അണിയറപ്രവര്‍ത്തകരെ അടക്കം ഞെട്ടിച്ചത്.

തുടര്‍ന്ന് വായിക്കൂ...

വര്‍ക്കലയില്‍ വച്ച്‌ ഷൂട്ടിങ് നടന്നുക്കൊണ്ടിരിക്കുന്ന സമയം. ഷൂട്ടിങ് കാണാനായി ഒമ്ബതു വയസുള്ള പെണ്‍കുട്ടി കടന്നു വന്നു. മെസ്സിലുണ്ടായിരുന്ന ഒരാളോട് ആ പെണ്‍കുട്ടി ആംഗ്യ ഭാഷയില്‍ എന്തോ ചോദിച്ചു. അയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു.

കുറച്ച്‌ കഴിഞ്ഞപ്പോള്‍ ആ പെണ്‍ക്കുട്ടിയെയും കൂട്ടി ഒരു സംഘം ആളുകള്‍ വന്ന് ഷൂട്ടിങ് തടസപ്പെടുത്തി. പെണ്‍കുട്ടിയെ ഉപദ്രവിച്ചയാളെ തല്ലി. പിന്നീട് ലൊക്കേഷനില്‍ ആകെ ബഹളമായി.

സംഭവമറിഞ്ഞ് മോഹന്‍ലാല്‍ വന്നു. ഇയാള് ചെയ്തത് തെറ്റാണ്. പോലീസ് വന്നിട്ട് എന്താണെന്ന് വച്ചാല്‍ ചെയ്യാമെന്നും പറഞ്ഞു. മോഹന്‍ലാല്‍ പറഞ്ഞ് തീര്‍ന്നതും ആ കൂട്ടത്തില്‍ അതു ചോദിക്കാന്‍ നീ ആരാണെന്ന് പറഞ്ഞ് മുന്നോട്ട് വന്നു.

അപ്പോഴുണ്ടായ ലാലിന്റെ രോക്ഷം അണിയറപ്രവര്‍ത്തകരെ പോലും ഞെട്ടിച്ചു കളഞ്ഞുവത്രേ. പിന്നീട് ലാല്‍ ഇങ്ങനെ പറഞ്ഞു.. പോലീസ് വരാതെ ഇയാളെ തൊട്ടു പോകരുത്.


Post Comment

Post Comment