ലാലിന്റെ ജന്മദിനത്തില്‍ ആരാധകര്‍ക്കായി ഒരുക്കുന്ന സ്പെഷ്യല്‍ സര്‍പ്രൈസ് എന്താണെന്നോ?


Posted by-Kalki Teamമെയ് 21 മോഹന്‍ലാലിന്റെ ജന്മദിനം. ഈ ജന്മ ദിനത്തില്‍ ലാല്‍ ആരാധകര്‍ക്കായി ഒരു സ്പെഷ്യല്‍ സര്‍പ്രൈസ് ഒരുക്കുന്നുണ്ട്. എന്തായിരിക്കും ആ സര്‍പ്രൈസ് എന്നല്ലേ, ആ ദിവസമാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം പുലിമുരുകന്റെ ടീസര്‍ പുറത്തിറങ്ങുന്നത്.

ഏപ്രില്‍ 16നായിരുന്നു ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ലാല്‍, മകാരണ്ട് ദേഷ്പാണ്ഡെ, ജഗപതി ബാബു എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററിന് ആരാധകര്‍ക്കിടയില്‍ മികച്ച സ്വീകരണമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്ററിന് ശേഷം ടീസര്‍ ഇറങ്ങുന്നു. തുടര്‍ന്ന് കാണൂ...

വൈശാഖ്-സംവിധാനം

ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്യുന്നത് വൈശാഖാണ്. കസിന്‍സ് എന്ന ചിത്രത്തിന് ശേഷം വൈാശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്റെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന എന്നാതാണ്.

മോഹന്‍ലാല്‍-പുലിമുരുകന്‍

മനുഷ്യനും മൃഗവും തമ്മിലുള്ള പോരാട്ടാത്തിന്റെ കഥയാണ് ചിത്രത്തില്‍. ക്ലൈമാക്സില്‍ പുലിമായുള്ള മോഹന്‍ലാലിന്റെ റിയല്‍ ഫൈറ്റും ചിത്രം ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നുണ്ട്.

കൊറിയോഗ്രാഫി

പ്രശസ്ത കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി ഒരുക്കുന്നത്.

പ്രദര്‍ശനം

ചൈന, വിയറ്റ്നാം ഉള്‍പ്പടെ മൂവായിരം സ്ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.


Post Comment

Post Comment